പി കെ അബ്ദുറഷീദ് വികസന പത്രിക പുറത്തിറക്കി

വേങ്ങര: മലപ്പുറം ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷനിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി കെ അബ്ദുറഷീദ് അദ്ദേഹം വിജയിച്ചാൽ നടപ്പിലാക്കുന്ന വികസന പത്രിക പുറത്തിറക്കി.

വേങ്ങര സബാഹ് സ്ക്വയറിൽ നടന്ന പരിപാടിയിൽ സബാഹ് കുണ്ടു പുഴക്കൽ, പി കെ അബ്ദുറഷീദ്, സലാഹുദ്ദീൻ കൊട്ടേക്കാട്ട്, ബാബു പാറയിൽ, പുഷ്പാംഗദൻ കെ, എം കെ റസാഖ്, ശിവ ശങ്കരൻ എന്നിവർ സന്നിഹിതരായിരുന്നു.

1.ഓരോ പഞ്ചായത്തിലും ഹാപ്പിനസ് പാർക്ക്‌ നിർമിക്കും
2. പഞ്ചായത്തുകളിലെ കുളങ്ങൾ നവീകരിച്ചു  നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റും
3. എല്ലാ പഞ്ചായത്തിലും സ്വയംപ്രഭ  (വയോജനങ്ങൾക്കുള്ള വിശ്രമ കേന്ദ്രം)
4. പരിരക്ഷ ഊർജിതമാക്കും
5. കുളങ്ങളും, കിണറുകളും നവീകരിക്കും
6. ചെറുകിട വ്യവസായ കേന്ദ്രങ്ങൾ കൊണ്ടുവരും 
7. എല്ലാ പഞ്ചായത്തിലും പൊതു ശ്മശാനം നിർമ്മിക്കും
8. എല്ലാ പഞ്ചായത്തിലും സ്റ്റേഡിയങ്ങൾ നിർമ്മിക്കും
9. കൃഷിക്ക് ഊന്നൽ നൽകും
10. പൊതു ശൗചാലയങ്ങൾ നിർമ്മിക്കും
11. തെരുവ്നായ ശല്യത്തിനു സെക്ടറുകൾ നിർമിച്ചു പരിഹാരം കാണും
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}