വേങ്ങര: ത്രിതല പഞ്ചായത്ത്
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം
വേങ്ങരയിൽ ആവേശമായി.
ഊരകത്ത് നേരിയ സംഘർഷം
ഉണ്ടായതിനെ തുടർന്ന് പൊലിസ്
ലാത്തിവീശി. വേങ്ങര പൊലിസ്
സ്റ്റേഷൻ പരിധിയിൽ മറ്റിടങ്ങളിൽ കൊട്ടിക്കലാശം സമാധാന
പരമായിരുന്നു.
വിവിധ പഞ്ചായത്തു കേന്ദ്രങ്ങളായ വേങ്ങര, പറപ്പൂർ കണ്ണമംഗലം പഞ്ചായത്തുകളിൽ പ്രചാരണത്തിന് നിലയുറപ്പിക്കാൻ ഓരോ മുന്നണികൾക്കും പഞ്ചായത്തുകളിലെ പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചിരുന്നു. പൊലിസ് സ്റ്റേഷനിൽ നടത്തിയ സർവകക്ഷി യോഗ തീരുമാനമാണ് മുന്നണികൾ നടപ്പാക്കിയത്.
വേങ്ങര ടൗണിൽ യു.ഡി.എഫ്
ബസ് സ്റ്റാന്റിനു പടിഞ്ഞാറു
വശത്തും എൽ. ഡി. എഫ് മുന്നണി വേങ്ങര മലപ്പുറം റോഡിൽ
എസ്.എസ് റോഡിനു കിഴക്കു
വശത്തും നിലയുറപ്പിച്ചു. ഇവിടെ
ഇരുമുന്നണികളും വൈകുന്നേരം
അഞ്ചിനുതന്നെ പ്രചരണം അവസാനിപ്പിച്ച് പിരിഞ്ഞു പോയി.
അച്ചനമ്പലത്ത് എൽ. ഡി എഫ്
വേങ്ങര എസ്.എസ് റോഡ് കേന്ദ്രീകരിച്ചും യു.ഡി.എഫ് കുന്നുംപുറം റോഡ് കേന്ദ്രീകരിച്ചും കൊട്ടിക്കലാശം ഗംഭീരമാക്കി. പറപ്പൂർ പഞ്ചായത്തിൽ ഇരുമുന്നണികളും പാലാണി ഇരിങ്ങല്ലൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പ്രചരണം നടത്തി.