വേങ്ങര: അനുകൂല്യങ്ങൾ നൽകാതെ മെഡിസെപ്പ് പ്രീമിയം 810 രൂപയാക്കി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് വേങ്ങര മണ്ഡലം സർവീസ് പെൻഷനേഴ്സ് ലീഗ് യോഗം ആവശ്യപ്പെട്ടു. കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ് മാസ്റ്റർ, പറങ്ങോടത്ത് അബ്ദുൽ മജീദ്, മുഹമ്മദ് കുട്ടി തൊട്ടിയിൽ, മുഹമ്മദലി സി കെ, മൊയ്തീൻകുട്ടി പി എന്നിവർ പ്രസംഗിച്ചു. ഹമീദലി സ്വാഗതവും പിടി മൊയ്തീൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
മെഡിസെപ്പ് പ്രീമിയം വർധിപ്പിച്ചത് പിൻവലിക്കണമെന്ന് സർവീസ് പെൻഷനേഴ്സ് ലീഗ്
admin