വേങ്ങര: കേരളയാത്രയുടെ പ്രചാരണാർഥം കച്ചേരിപ്പടി സർക്കിൾ ബൈക്ക് റാലിയും പദയാത്രയും സംഘടിപ്പിച്ചു. മാടംചിനയിൽ നിന്നാരംഭിച്ച റാലി ചേറ്റിപ്പുറം, കച്ചേരിപ്പടി, കുഴിച്ചിന വഴി പാക്കടപുറയയിൽ സമാപിച്ചു. അബ്ദുൽ അസീസ് അഹ്സനി റാലി ഫ്ലാഗ് ഓഫ്ചെയ്‌തു.
എസ് വൈ എസ് കച്ചേരിപ്പടി സർക്കിൾ ഭാരവാഹികളായ അബ്ദുൽ മുനീർ. വി പി അബ്ദുൽ അസീസ്,ഹസ്സൻ ബുഖാരി എന്നിവർ നേതൃത്വം നൽകി. സമാപന സംഗമം പാക്കടപുറയയിൽ പദയാത്രയോടെ സമാപിച്ചു. കേരള മുസ്ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകർ പങ്കെടുത്തു. ആർ എസ് സി ഈജിപ്‌ത്ത് നാഷണൽ ചെയർമാൻ മൻസൂർ അദനി സന്ദേശപ്രഭാഷണം നടത്തി. സർക്കിൾ സെക്രട്ടറി ശാഹുൽ ഹമീദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.