മെമ്പർഷിപ്പ് / പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു

പരപ്പിൽ പാറ: ഹരിത ഹസ്തം കെ എം സി സി കൂട്ടായ്മ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ മെമ്പർഷിപ്പ് / പ്രിവിലേജ് കാർഡിന്റെ പ്രകാശന കർമ്മം പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ നിർവ്വഹിച്ചു.

ചടങ്ങിൽ സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം സാഹിബ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂർ, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ സാഹിബ് എന്നിവർ സംബന്ധിച്ചു. 

വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞൂട്ടി, ഹാരിസ് മാളിയേക്കൽ, മുഹമ്മദ് കുറുക്കൻ, ഹരിത ഹസ്തം കെ എം സി സി ഭാരവാഹികളായ മൂസ്സകുട്ടി കീരി, കുറുക്കൻ ഹസ്സൻ, ഹമീദ് ചെമ്പൻ, ഹമീദ് ടി.വി., പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സഹീർ അബ്ബാസ്, ജഹീർ ഇ.കെ, വി.എം സൈതലവി തുടങ്ങിയവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}