പാറമട, ക്രെഷർ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവിന് പരിഹാരംകാണണം -ലെൻസ്‌ഫെഡ്

വേങ്ങര: ജില്ലയിൽ പാറമട, ക്രഷർ ഉത്പന്നങ്ങളുടെ ലഭ്യതക്കുറവിനും അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്ന് ലെൻസ്‌ഫെഡ് വേങ്ങര ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.

പ്രദേശത്തെ അംഗീകൃത പാറമടകൾക്ക് പുതിയ ബില്ലുകൾ നൽകാത്തതും പ്രവർത്തിക്കുന്ന പാറമടകളിൽനിന്ന് ജില്ലയുടെ പുറത്തേക്ക് വൻകിടക്കാർക്കു മാത്രം വൻതോതിൽ ഉത്പന്നങ്ങൾ നൽകുന്നതും നിർമാണമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇതിനാൽ സർക്കാർ പ്രവൃത്തികളും സാധാരണക്കാരുടെ വീട് ഉൾപ്പെടെയുള്ള നിർമാണവും നിശ്ചലമായ അവസ്ഥയിലാണെന്നും ഏരിയാകമ്മിറ്റി പരാതിപ്പെട്ടു. ജില്ലാക്കമ്മിറ്റിയംഗം പി.കെ. റിയാസലി ഉദ്ഘാടനംചെയ്തു.

ഏരിയാപ്രസിഡന്റ് കെ.സി. ഇസ്മായിൽ അധ്യക്ഷനായി. സഹീർ അബ്ബാസ് നടക്കൽ, ടി.കെ. അനീസ്, എ. സക്കീറലി, ഇ.വി. ഷംസുദീൻ, കെ.ടി. മുഹമ്മദ് അസ്‌ലം, എ.പി. മുഹ്‌സിൻ, കെ. അജേഷ്, എ.കെ. അദീബ് റഹ്‌മാൻ, ഷരീഫ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}