പറപ്പൂർ: പറപ്പൂർ രണ്ട്, മൂന്ന്, നാല് വാർഡുകളുടെയും എടയാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷെന്റയും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ള യുഡിഎഫ് ഓഫീസ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു.
മൂസ ടി. എടപ്പനാട്ട് അധ്യക്ഷനായി. ഇ.കെ. സൈദുബിൻ, എ.കെ. സിദ്ദീഖ്, ടി.പി. മൊയ്തീൻകുട്ടി, സി.വി. ആബിദ്, സി.വി. മുനീർ, ഇ.കെ. ഹംസ, എ.കെ. അബൂബക്കർ, എ.കെ. ജാഫർ, സി.വി. സൈദ് തുടങ്ങിയവർ പ്രസംഗിച്ചു.