പരിശുദ്ധ ഖുർആൻ മുഴുവനായും മനപ്പാഠമാക്കി 14 വയസ്സുകാരൻ പി എ അനീൻ ഹാഫിളായി

വേങ്ങര: മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാഡമി & റെസിഡെൻഷ്യൽ സ്കൂളിൽനിന്നും പരിശുദ്ധ ഖുർആൻ മുഴുവനായും മനപാഠമാക്കി ഹാഫിളായി.  

സാദ് ഖുർആൻ അക്കാഡമിയിൽ നിന്നും ഹാഫിളാകുന്ന നാലാമത്തെ വിദ്യാർത്ഥിയായ അനീൻ അച്ചനമ്പലം പാലമഠത്തിൽ അയനിക്കാട് കുഞ്ഞവറാൻകുട്ടി സക്കീന ദമ്പതികളുടെ മകനാണ്. ഊരകം മർകസുൽ ഉലും ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൂന്നര വർഷത്തെ കഠിനപ്രയത്‌നത്തിലൂടെയാണ് അനീൻ ഈ നേട്ടം കൈവരിച്ചത്.
ഹിഫ്ള് പൂർത്തികരണവും അനുമോദന ചടങ്ങും ജനുവരി 10ന് ശനി രാവിലെ 8:30ന് വേങ്ങര മനാറുcൽഹുദാ ക്യാമ്പസിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}