അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി സംസ്ഥാനത്ത് പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയവരുടെ എണ്ണം 15.5 ലക്ഷം കവിഞ്ഞു. 1.79 പ്രവാസികളുടെ അപേക്ഷകളും ഇതിൽ ഉൾപ്പെടുന്നു. എസ്ഐആർ കരട് പട്ടിക ഡിസംബർ 23നു പ്രസിദ്ധീകരിക്കുന്നതിനു മുൻപു ലഭിച്ച അപേക്ഷകളുടെ എണ്ണം കൂടി കണക്കിലെടുത്താണിത്. പേരു നീക്കാൻ ഇരുപതിനായിരത്തോളം പേരാണ് അപേക്ഷിച്ചത്

പരാതികളും ആക്ഷേപങ്ങളും നടപടിക്രമങ്ങൾ പാലിച്ച് തീർപ്പാക്കുമെന്നും അംഗീകരിക്കപ്പെട്ട അപേക്ഷകൾ ഉൾപ്പെടുത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഡോ. രത്തൻ യു.കേൽക്കർ അറിയിച്ചു. കരട് പട്ടികയിൽ 2.54 കോടി വോട്ടർമാരാണുള്ളത്.ഇനിയും പൊതുജനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാമെങ്കിലും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം മാത്രമാവും തീർപ്പാക്കുക. അർഹരായവരെ അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച തീയതി മുതൽ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പേരുകൾ ചേർക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}