ആയുർവേദവും അലോപ്പതിയും ഒന്നിച്ചു മുന്നേറിയാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷവും ധർമ്മാശുപത്രിയുടെ നൂറാം വാർഷികത്തിന്റെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയുർവേദം ചികിത്സാ സംവിധാനം മാത്രമല്ല, ആരോഗ്യ പ്രതിരോധ രീതി കൂടിയാണ്. അത് പ്രകൃതിദത്തവുമാണ്. ആയുർവേദം നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായതിനാൽ അത് സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. മാനവികതയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ശക്തിയും പ്രസക്തിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സന്ദേശം നൽകി.
 ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി അദ്ധ്യക്ഷത വഹിച്ചു. മാന്ത്രികനും പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് വൈദ്യരത്നം പി.എസ്. വാരിയർ സ്മാരക പ്രഭാഷണം നടത്തി.  പത്മഭൂഷൺ ഡോ.പി.കെ.വാരിയരുടെ ആത്മകഥയായ സ്മൃതിപർവത്തിന്റെ അവസാന ഭാഗത്തിന്റെ പ്രകാശനവും  ഗവർണ്ണർ നിർവ്വഹിച്ചു. ഡോ.പി.എം.വാരിയർ സ്വാഗതം  പറഞ്ഞു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ,  കോട്ടയ്ക്കൽ നഗരസഭാ ചെയർമാൻ കെ.കെ.നാസർ എന്നിവർ ആശംസകളർപ്പിച്ചു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം. വാരിയർ സ്വാഗതവും ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികുമാർ നന്ദിയും പറഞ്ഞു.

 അനുസ്മരണ സമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ സ്വാഗതം പറഞ്ഞു.  ഡോ.കെ.ജി.പൗലോസ് അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പുരസ്‌ക്കാരങ്ങളും അവാർഡുകളും മാനേജിംഗ് ട്രസ്റ്റി  വിതരണം ചെയ്തു

വൈകിട്ട്  ജീവനക്കാർക്കും അവരുടെ കുട്ടികൾക്കുമായി നടത്തിയ കലാമത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങളുടെ അവതരണം നടന്നു. ജീവനക്കാരുടെ മെഗാ തിരുവാതിരക്കളിയും, അരങ്ങേറി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}