കാൽമുട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയ കഴിഞ്ഞ 25 രോഗികളുടെ സംഗമം

വേങ്ങര വി. എം. സി. ഹോസ്പിറ്റലിൽനിന്നും കഴിഞ്ഞ 4 മാസത്തിനിടെ കാൽമുട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയ കഴിഞ്ഞ 25 രോഗികളുടെ സംഗമം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വേങ്ങര വി.എം.സി. ഹോസ്പിറ്റൽ എം ഡി യുമായ അബ്ദുൽ നാസർ എൻ. ടി ഉദ്ഘാടനം ചെയ്തു. 

ശാസ്ത്രക്രിയക്കു നേതൃത്വം നൽകിയ എല്ലുരോഗ വിദഗ്ദ്ധൻ Dr. സിദ്ധിഖ് പൈനാട്ടിൽ രോഗികളുമായി സംവദിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എൻ. ടി. മുഹമ്മദ്‌ അഞ്ജുമ്, അഡ്മിനിസ്ട്രേഷൻ മാനേജർ അബ്ദുൽ മജീദ് പറങ്ങോടത്ത്, ഓപ്പറേഷൻ മാനേജർ ആഷിഖ് ചുക്കൻ, പി.ആർ.ഒ കെ എം നിയാസുദ്ധീൻ, ഹോസ്പിറ്റൽ സ്റ്റാഫ് ഫാരിഷ, എൻ.ടി. കമറുന്നിസ, ദിവ്യ, നൂറ, മാണി, ഷംസു എന്നിവർ നേതൃത്വം നൽകി. അബ്ദു, ഗോപി, വിജയ കുമാരി, റംല എന്നിവർ ഡോക്ടറുമായി സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}