കെ എൻ എം വേങ്ങര മണ്ഡലം പ്രവർത്തക ശിൽപശാല ഫെബ്രുവരി 3ന് ചൊവ്വാഴ്ച പടപ്പറമ്പ് ഫ്രോസ്റ്റി ലാൻഡിൽ

വേങ്ങര: "സംസ്കരണത്തിന്റെ ദിവ്യവെളിച്ചം" എന്ന തലക്കെട്ടിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന കമ്മിറ്റി മണ്ഡലം തലങ്ങളിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലം സംഘടിപ്പിക്കുന്ന പ്രവർത്തക ശില്പശാല 2026 ഫെബ്രുവരി 3ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ അച്ഛനമ്പലം പടപ്പറമ്പ് ഫ്രോസ്റ്റി ലാൻഡിൽ വെച്ച് സംഘടിപ്പിക്കുവാൻ കെഎംഎം വേങ്ങര മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ഫെബ്രുവരി രണ്ടാം വാരത്തിൽ വലിയൊറ ചിനക്കലിൽ ഖുർആൻ സമ്മേളനം നടത്താനും തീരുമാനിച്ചു. കെ എൻ എം മണ്ഡലം പ്രസിഡണ്ട് ടി കെ മുഹമ്മദ് മൗലവി അധ്യക്ഷതവഹിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി പി കെ നസീം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി കെ മൊയ്തീൻകുട്ടി മാസ്റ്റർ ആമുഖപ്രഭാഷണവും പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.പി എ ഇസ്മായിൽ മാസ്റ്റർ, കുറുക്കൻ ആലസൻ ഹാജി,  പി കെ സി ബീരാൻകുട്ടി, അരീക്കാട്ട് ബാബു,  കെ വി മുഹമ്മദ് ഹാജി, ഇ കെ ആലിമൊയ്തീൻ, കെ അബ്ബാസലി, എൻ ടി ബാബു,സി ടി ഹംസ, യു കെ റമീസ്, ഫർഹാൻ,എന്നിവർ സംസാരിച്ചു പി കെ മൊയ്തീൻകുട്ടി സ്വാഗതവും, അബ്ദുൽഖാദർ അൽ ഖാസിമി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}