ഇന്റർ ബ്ലോക്ക് സ്പോർട്സ് മീറ്റിന്റെ ഭാഗമായി വോളിബോൾ മത്സരം സംഘടിപ്പിച്ചു

വലിയോറ: മൈ ഭാരത് കേന്ദ്ര മലപ്പുറം സംഘടിപ്പിച്ച ഈ വർഷത്തെ ഇന്റർ ബ്ലോക്ക് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പിൽ വാസ്കോ വെങ്കുളം ചാമ്പ്യന്മാരായി. 

ഫൈനൽ മത്സരത്തിൽ വി വി സി വലിയോറയെ പരാജയപ്പെടുത്തിയാണ് വാസ്കോ വെങ്കുളം കിരീടം സ്വന്തമാക്കിയത്. ഇതോടെ അവർ ജില്ലാ മത്സരത്തിന് യോഗ്യതയും നേടി.

VVC വലിയോറ, ഫിഫാ കോട്ടുമല, യൂണിവേഴ്സൽ പറമ്പിൽപീടിക തുടങ്ങിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
വേങ്ങരയും താനൂർ ബ്ലോക്കും തമ്മിലായിരുന്നു ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് മത്സരം.

മത്സരത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന ഇബ്രാഹിം എ.കെ. നിർവഹിച്ചു. പഞ്ചായത്ത് മെംബർ എം.പി. അഹ്മദ്, കോർഡിനേറ്റർമാരായ അസ്ലം, രഞ്ജിത്ത്, VVC ക്ലബ് ചെയർമാൻ ചെളളി ബാവ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}