വെട്ടിച്ചിറയിൽ ഈ മാസം 30 മുതൽ ടോൾ പിരിവ് ആരംഭിക്കുന്നു

ദേശീയപാത 66-വെട്ടിച്ചിറയിൽ ഈ മാസം 30 മുതൽ ടോൾ പിരിവ് ആരംഭിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ആധാർ കാർഡ് ഹാജരാക്കി പ്രത്യേക യാത്രാ പാസ് സ്വന്തമാക്കാവുന്നതാണ്. മാസം 340 രൂപ നിരക്കിൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാവുന്ന വിധത്തിലുള്ള പാസ് സംവിധാനമാകും നടപ്പിലാക്കുക എന്നാണ് സൂചന. കാർ, ജീപ്പ്, വാൻ തുടങ്ങിയ ലഘുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 130 രൂപയാകും നിരക്ക്. കൂടാതെ, 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുന്നവർക്ക് രണ്ടാമത്തെ യാത്രയ്ക്ക് ടോൾ തുകയുടെ പകുതി നൽകിയാൽ മതിയെന്ന ഇളവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. നിരക്കുകളുടെ കാര്യത്തിൽ 30-ാം തീയതിയോടെ അന്തിമ തീരുമാനമുണ്ടാകും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}