റോഡ് സുരക്ഷാ മാസാചരണം: ട്രാൻസ് വാക്കും സൂചനാ ബോർഡ് ശുചീകരണവും


കൊളപ്പുറം: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കൊളപ്പുറം നവകേരള സാംസ്കാരികവേദി ഗ്രന്ഥശാലയും ആർടിഒ എൻഫോഴ്‌സ്‌മെന്റ് മലപ്പുറവും ട്രാൻസ് വാക്കും സൂചനാ ബോർഡ് ശുചീകരണവും സംഘടിപ്പിച്ചു.

കൂരിയാട് പനമ്പുഴ റോഡ്, കൊളപ്പുറം താഴെ കൊളപ്പുറം എന്നിവിടങ്ങളിൽ റോഡിന് ഇരുവശത്തെയും സൂചനാ ബോർഡുകൾ ശുചീകരിച്ചു.

തിരൂരങ്ങാടി ആർ.ടി.ഒ. ടി. യൂസഫ് പരിപാടിക്ക് തുടക്കംകുറിച്ചു. എ.ആർ. നഗർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുളിശ്ശേരി, എം.വി.ഐ. കെ. നിസാർ, എ.എം.വി.ഐ.മാരായ പി. വിപിൻദാസ്, ടി. മുസ്തജാബ്, അജീഷ് കരിപ്പാത്ത്, നവകേരള ക്ലബ്ബ്‌ പ്രസിഡന്റ് നാസർ മലയിൽ, സി. ഷറഫുദ്ദീൻ, പി. രവികുമാർ, ടി. റഷീദ് തുടങ്ങിയവർ നേതൃത്വംനൽകി.


Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}