പുഴച്ചാൽ: പുഴച്ചാൽ എ എല്‍ പി സ്‌കൂളിൽ നടത്തിയ സ്വീറ്റ് ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ പ്രകാശനം ചെയ്തു.
എല്ലാ മാസവും ഒരു ദിവസം ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നത്.
പുതുവർഷത്തിലെ സ്വീറ്റ് ഇംഗ്ലീഷ് ദിനത്തിലാണ് മുഴുവൻ കുട്ടികളെയും അണിനിരത്തിക്കൊണ്ട് മാഗസിൻ നിർമ്മിക്കപ്പെട്ടത്.
കുട്ടികൾ തയ്യാറാക്കിയ കഥ കവിത വിവരണം സംഭാഷണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് മാഗസിനുകളിൽ വിരിഞ്ഞുവന്നത്.
പ്രകാശന കർമ്മത്തിൽ വിദ്യാലയത്തിലെ അധ്യാപകർക്ക് പുറമേ പിടിഎ പ്രസിഡണ്ട് ശ്രീ മൊയ്തീൻകുട്ടി ടി ,എം ടി പ്രസിഡൻറ് ശ്രീമതി.നസീറ എന്നിവർ സന്നിഗ്ദ്ധരായിരുന്നു.