പറപ്പൂർ: പെയിൻ & പാലിയേറ്റീവ് ദിന ധന സമാഹരണത്തോട് അനുബന്ധിച്ച് വീടുകൾ തോറും സ്‌കോഡ് വർക്ക് നടത്തി കൊണ്ടോട്ടിയിലെ ഇ എം ഇ എ BEd ട്രൈനിംഗ് സെൻ്ററിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി.
ഡോ. മായ പി വി യുടെ കോർഡിനേഷനിൽ നിഷാന പർവീൻ വി.എസ്, ഫാദിൽ എ.കെ., അംന, റഹ്‌ന ഷെറിൻ എം.പി, റാഷിദ ടി ടി എന്നിവർ ചേർന്ന് പാലിയേറ്റീവ് ഭാരവാഹികൾക്ക് തുക കൈമാറി.
ചടങ്ങിൽ സെക്രട്ടറി വി. എസ് മുഹമ്മദ് അലി, എ.പി. മൊയ്തുട്ടി ഹാജി, കറുമണ്ണിൽ സലാം, പറമ്പൻ അബ്‌ദു സമദ്, ഹനീഫ ടി.പി എന്നിവർ സന്നിഹിതരായി