ഇരുമ്പുചോല എ. യു. പി സ്കൂളിൽ കുട്ടിത്തോട്ടം പദ്ധതിക്ക് തുടക്കമായി

വേങ്ങര: ജൈവപച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുമ്പുചോല എ. യു. പി സ്കൂളിൽ കുട്ടിത്തോട്ടം പദ്ധതിക്ക് തുടക്കമായി. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയും ഇക്കോ ക്ലബ്ബും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പയർ, വെണ്ട, മുളക്, ചീര, കപ്പ, പപ്പായ തുടങ്ങിയ ഇനങ്ങളുടെ വിത്തിറക്കൽ കർമ്മം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈല പുല്ലൂന്നി ഉദ്ഘാടനം ചെയ്തു. 

ബഷീർ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ റിഫ, പ്രധാനാധ്യാപിക ജി. സുഹറാബി, പി. അബ്ദുൽ ലത്തീഫ്, കെ. എം. എ ഹമീദ്, വി. മുനീർ, ഒ. സി ഹബീബ, കെ. ലിയാക്കത്ത്, എ. വി ഇസ്ഹാഖ്, സി. അർഷാദ്, മുനീർ തളപ്പിൽ, സമിയ്യ മംഗലശ്ശേരി, ഷെരീഫ ചാലുക്കുന്നൻ, താഹിറ എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}