ബിൻ റാഷിദ് കഫറ്റീരിയ യു.എ.ഇ സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിക്കും ക്വാളിറ്റി സൂപ്പർ മാർക്കറ്റ് യു.എ.ഇ സ്പോൺസർ ചെയ്ത റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടി ഈഗിൾ കോട്ടപ്പറമ്പ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ബ്ലു
ഈഗിൾസ് വിന്നേഴ്സ് ട്രോഫിയും റിവഞ്ച് കെടി പി റണ്ണേസ്ട്രോഫിയും കരസ്ഥമാക്കി.
6 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരം കാണികളിൽ വലിയ ആവേശം പടർത്തി.
ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ബ്ലു ഈഗിൾസ് നിശ്ചിത 7 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന കൂറ്റൻ സ്കോർ കരസ്ഥ മാക്കി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ റിവഞ്ച് ktp
7 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 74 റൻസെടുത്ത് ബ്ലു ഈഗിൾസിനോട് അടിയറവ് പറയേണ്ടി വന്നു.
പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ്, ബിൻ റാഷിദ് കഫ്റ്റീരിയ uae മാനേജിംഗ് ഡയറക്ടർ യൂസുഫ് ബാവ, pmp ഫാർമസി ഉടമയും സാമൂഹ്യ പ്രവർത്തകനുമായ നിസാം എംപി കേരള വ്യാപാരി വ്യവസായിയൂത്ത് വിംഗ് വേങ്ങര സെക്രട്ടറിയും മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ സഹൽ അമ്പലവൻ തുടങ്ങിയവർ ചേർന്ന് വിജയികൾക്കുള്ള സമ്മാന ദാനം നടത്തി.