മാധ്യമസ്വാതന്ത്ര്യം ജനാധിപത്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതം -ശശി തരൂർ എംപി

മലപ്പുറം: ജനാധിപത്യ സംരക്ഷണത്തിന് മാധ്യമസ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണെന്ന് ശശി തരൂർ എംപി. ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല മാധ്യമപുരസ്‌കാരം മലയാളമനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചിരുന്ന കാലയളവിലൊന്നും മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടികളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ബ്രേക്കിങ് ന്യൂസ് സംസ്കാരം മാറ്റി നാടിന് പ്രയോജനപ്രദമായ മാധ്യമപ്രവർത്തനത്തിലേക്ക് നാം മാറേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു. മാത്യുമണിമല ജേണലിസ്റ്റുകൾക്കിടയിലെ ജേണലിസ്റ്റായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ് കുമാർ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ, പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി. നിസാർ, ട്രഷറർ അബ്ദുൾ ഹയ്യ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}