കുറ്റൂർ എം എച്ച് എം എൽ പി സ്കൂളിൽ ഉപജീവനം 4-ാം ഘട്ടം നടന്നു.
കരുത്തുറ്റ ഒരു സാമൂഹ്യ നിർമ്മിതിൽ അധ്യാപകൻ ഒരു മാതൃകയാണ് എന്നു തെളിയിക്കുന്ന പ്രർത്തനം സ്കൂളിലെ രാജു മാഷ് നടത്തി. പാവപ്പെട്ട പഠിതാവിന് ആദ്യം അടുകളും പിന്നീട് 45 മുട്ട കോഴികൾ തുടർന്ന് എച്ച് എഫ് പശു തുടർന്ന് 2026-ൽ 25000 രൂപ വിലയുള്ള മുറ പോത്തും നൽകി രാജു മാഷ് പഠിതാവിന് മാതൃകയായി.
ചടങ്ങിൽ വാർഡ് മെമ്പർ മുഹസ്സീന അധ്യക്ഷത വഹിച്ചു. മാനേജർ കെ പി ഹുസൈൻ ഹാജി ഉദ്ഘാടനം ചെയ്തു. എച്ച് എം ഉണ്ണി മാഷ് ഉപജീവനം വിശദീകരിച്ചു. പി ടി എ പ്രസിഡൻ്റ് കെ പി നിഷാദ്, പി ടി എ വൈസ് പ്രസിഡൻ്റ് ജയ്ഫർ എം, പ്രസിഡൻ്റ് അജ്ഞലി, ഷംസു അലിയു അധ്യാപകരായ ബിന്ദു, ഗീത രാജു, ഉബൈദ്, ഷീബ, ഷീന തുടങ്ങിയവരും മുൻ അധ്യാപകൻ ശശി മാഷും ആശംസകൾ അർപ്പിച്ചു. ഓർമ്മകൾ നിശബ്ദമാണെങ്കിലും അതിൻ്റെ മുഴക്കം കടൽ ഇരമ്പുന്നതുപോലെയാണ് എന്നും ഉപജീവനം ഓർമ്മപ്പെടുത്തി.