സ്കൂൾ കലോത്സവം; സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് സ്വീകരണം

കോട്ടയ്ക്കൽ: പതിനാലുമുതൽ പതിനെട്ടുവരെ തൃശ്ശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാനസ്കൂൾ കലോത്സവത്തിനു മുന്നോടിയായി സ്വർണക്കപ്പ് ഘോഷയാത്ര ജില്ലയിലെത്തി.

കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണംനൽകി. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. റഫീഖ് അധ്യക്ഷനായി. എഇഒമാരായ സന്തോഷ്, ജോസ്മി ജോസഫ്, പ്രിൻസിപ്പൽ കെ.പി. മജീദ്, പ്രഥമാധ്യാപിക പി.ജെ. ബബിത, പിടിഎ പ്രസിഡന്റ് വിജയകുമാരൻ, എച്ച്എസ്ഇ കോഡിനേറ്റർ കെ. ഇസ്ഹാഖ്, കൗൺസിലർമാരായ അബ്ദു മങ്ങാടൻ, സനില പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

സ്റ്റാഫ് സെക്രട്ടറിമാരായ ടി.വി. സജിൽകുമാർ, എം. സാബിറ, അധ്യാപകരായ മുജീബ്‌റഹ്‌മാൻ കാലൊടി, സി.പി. മൻസൂർ, അഭിജിത്ത് രാജു, എം.എം. ഷീബ. എന്നിവർ നേതൃത്വംനൽകി.

കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നൽകിയ സ്വീകരണം ജില്ലാ പഞ്ചായത്തംഗം വസീമ വേളേരി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു. ഗിരീഷ് ചോലയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് പ്രസിഡന്റ് അജയൻ, തിരൂർ ഡിഇഒ സുനിത, വിദ്യാഭ്യാസ ഉപഡയറക്ടർ റഫീഖ്, പ്രിൻസിപ്പൽ ഷീബ, പിടി എ പ്രസിഡന്റ്‌ സി.കെ. ജയകുമാർ, സുൽഫിക്കർ, പ്രഥമാധ്യാപിക റീന തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}