പാലിയേറ്റീവ് ദിനത്തിൽ മാതൃകയായി സിൻസിയർ ക്ലബ്ബ് കവല; ഹോപ്പ് ഫൗണ്ടേഷന് ഫണ്ട് കൈമാറി

കുഴിപ്പുറം: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വനചികിത്സാ രംഗത്ത് സജീവമായ ഹോപ്പ് ഫൗണ്ടേഷന് സാമ്പത്തിക സഹായം നൽകി സിൻസിയർ ക്ലബ് കവല മാതൃകയായി. ക്ലബ്ബ് അംഗങ്ങൾ സമാഹരിച്ച ഏകദിന കളക്ഷൻ തുകയാണ് ഫൗണ്ടേഷന് കൈമാറിയത്.

ക്ലബ്ബ് ഭാരവാഹി സലീം എ എ പാലിയേറ്റീവ് ഫൗണ്ടേഷൻ ഭാരവാഹികൾക്ക് ഫണ്ട് കൈമാറി. 
കവലയിലെ സിൻസിയർ ക്ലബ്ബിന്റെ ഈ ജീവകാരുണ്യ പ്രവർത്തനം പ്രാദേശിക തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റി.

ചടങ്ങിൽ മജീദ് പി, മൊയ്തുട്ടി ഹാജി, മുഹമ്മദ് മാസ്റ്റർ, അമീർ ബാപ്പു (മെമ്പർ, വാർഡ് 11), അബ്ദുൽ ഹക്കീം എ എ (മെമ്പർ, വാർഡ് 10), സത്താർ കെ പി, മുസ്തഫ എ പി, മുഹമ്മദ് കുട്ടി കെ കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}