വേങ്ങര അൽസലാമയിൽപുതിയ ഡിജിറ്റൽ എക്സ് -റേ (ഡി ആർ) സിസ്‌റ്റം ഉദ്ഘാടനം ചെയ്തു

വേങ്ങര: അൽസലാമ ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗത്തിൽ പുതിയ ഡിജിറ്റൽ എക്സ് -റേ (ഡി ആർ) സിസ്റ്റത്തിന്റെ ഉദ്ഘാടനം സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. അരീക്കൻ സൈദലവി (MBBS, MD) നിർവഹിച്ചു. 
ഉദ്ഘാടന ചടങ്ങിൽ ഡോ. യാസർ (ortho), ഡോ. കദീജ ദിൽഷാദ് (RMO), ജനറൽ മാനേജർ അബ്ദുറഹ്മാൻ കുട്ടി, ഓപ്പറേഷൻ മാനേജർ മീരാൻ വേങ്ങര, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുനവ്വിർ ടി കെ, കൃഷ്ണ രാജ് (PRO) റേഡിയോളജി വിഭാഗം ഇൻചാർജ് രോഹിണി, Carestream പ്രതിനിധി Mr. അനന്തൻ എന്നിവർ പങ്കെടുത്തു.

ഇനി മുതൽ വളരെ കുറഞ്ഞ റേഡിയേഷനിൽ സെക്കന്റുകൾക്കുള്ളിൽ കൃത്യവും വ്യക്തവുമായ നല്ല ക്ലാരിറ്റിയുള്ള എക്സ് -റേ റിസൾട്ട്‌ രോഗികൾക്ക് ലഭിക്കുമെന്ന് അൽസലാമ ഹോസ്പിറ്റൽ മാനേജ്മെന്റ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}