വലിയോറ: 2026-ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പണിയ നൃത്തം വിഭാഗത്തിൽ എ-ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വലിയോറ ചിനക്കൽ ജി.എച്ച്.എസ് കുറുകയിലെ കലാപ്രതിഭകളെ കുവൈത്ത് ചിനക്കൽ സാംസ്കാരിക വേദി ആദരിച്ചു.
സ്കൂൾ പി.ടി.എ സംഘടിപ്പിച്ച പൊതുവേദിയിൽ വെച്ച്, പണിയ നൃത്തത്തിൽ പങ്കെടുത്ത 12 വിദ്യാർത്ഥികൾക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. അസലു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ജി.എച്ച്.എസ് കുറുകയുടെ യശസ്സ് സംസ്ഥാനതലത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച രജീഷ ടീച്ചർക്ക്, കുവൈത്ത് ചിനക്കൽ സാംസ്കാരിക വേദിയുടെ പ്രത്യേക ഉപഹാരം ചടങ്ങിൽ വെച്ച് കൈമാറി.
സാംസ്കാരിക വേദി പ്രവർത്തകരായ ആലിക്കുട്ടി പറങ്ങോടത്ത്, എ. ടി. ഹംസക്കുട്ടി, കല്ലൻ അബ്ദുറഹ്മാൻ, കാവുങ്ങൽ ആലിക്കുട്ടി, പ്രഭാകരൻ, സിറാജ് ടി.വി, എ. ടി. അഷ്റഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.