ഊരകം: കീഴ്മുറി കുറ്റാളൂർ ജി.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച 'അൽ ഫറാശത്ത്' (Al Farashath) അറബിക് ഫെസ്റ്റ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. അറബി ഭാഷാ പഠനം കൂടുതൽ രസകരവും സർഗാത്മകവുമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പ്രമുഖ അറബിക് എക്സ്പേർട്ട് അംജദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാന അധ്യാപകൻ സുലൈമാൻ മാഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എൻ.പി മുനീർ, വൈസ് പ്രസിഡൻ്റ് അഷ്റഫ്, അധ്യാപകരായ ശോഭന ടീച്ചർ, മിനി ടീച്ചർ, നിബ്രാസ് മാഷ്, റൈഹാനത്ത് ടീച്ചർ, ഇസ്മായിൽ മാഷ് എന്നിവർ സംസാരിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന വിവിധ കലാപരിപാടികളും മത്സരങ്ങളും വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചോദ്യോത്തര മത്സരത്തിൽ (Quiz) വിജയികളായ കുട്ടികൾക്ക് ഗോൾഡ് ഫിഷ് (Gold Fish) സമ്മാനമായി നൽകിയത് കുട്ടികളിൽ വലിയ ആവേശവും സന്തോഷവും ഉണ്ടാക്കി.
പരിപാടികൾക്ക് അധ്യാപകരായ ജിൻഷ് സാർ, റഷീദ് സാർ, വിചിത്ര ടീച്ചർ എന്നിവർ നേതൃത്വം നൽകി.