വേങ്ങര: ബാലസംഘം ഇരിങ്ങല്ലൂർ വില്ലേജ് കമ്മിറ്റി എ എം എൽ പി എസ് ഇരിങ്ങല്ലൂർ ഈസ്റ്റിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷവും വില്ലേജ് കാർണിവലും ശ്രദ്ധേയമായി. ജില്ലാ കമ്മിറ്റി അംഗം അനിരുധ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൂരജ് ടി പതാക ഉയർത്തി.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ കേക്ക് ബാലസംഘം കുട്ടികളെല്ലാവരും ചേർന്ന് മുറിച്ചു. ആശംസ കാർഡ് തയ്യാറാക്കി പുതുവത്സര ഫ്രണ്ടിന് കൈമാറൽ, കലാപരിപാടികൾ എന്നിവ അരങ്ങേറി.
സി പി ഐ എം ഇരിങ്ങല്ലൂർ ലോക്കൽ സെക്രട്ടറി മനോജ് ഇ എൻ, ബാലസംഘം വില്ലേജ് കൺവീനർ നാദിർഷ എ കെ, കോർഡിനേറ്റർ പവിത്രൻ കെ എം, എപി ഹമീദ്, സതീശൻ കെ, സുരേഷ് പി.സി എന്നിവർ സംസാരിച്ചു. ബാലസംഘം വില്ലേജ് സെക്രട്ടറി മിഷ ഫാത്തിമ എ.പി സ്വാഗതവും ആർദ്ര ഹിരോഷ് നന്ദിയും പറഞ്ഞു.