വേങ്ങര ഗ്രാമ പഞ്ചായത്ത് 2025/2026 വർഷത്തെ ഭിന്നശേഷി ഉല്ലാസയാത്ര ശനിയാഴ്ച രാവിലെ 7 മണിക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ ചോലക്കൻ വേങ്ങര ബ്ലോക്ക് പരിവാർ കോഡിനേറ്റർ സിഎം പ്രഭാകരന് പതാക കൈമാറി യാത്രയാക്കി.
ചടങ്ങിൽ ഒൻപതാം വാർഡ് മെമ്പർ വി ടി മൊയ്‌ദീൻ, 17 ആം വാർഡ് മെമ്പർ ശബ്ന ഇബ്രാഹിം, വേങ്ങര പഞ്ചായത്ത് പരിവാർ പ്രസിഡന്റ് മൂക്കമൽ ഹംസ, പരിവാർ വേങ്ങര പഞ്ചായത്ത് സെക്രട്ടറി റഷീദ്കക്കാടം പുറം, നിഷ ഗാന്ധികുന്ന്, മജീദ് വലിയോറ വിവിധ വാർഡിൽ നിന്നും ഭിന്നശേഷി വിദ്യാർത്ഥികളും രക്ഷിതാക്കളും യാത്രയിൽ പങ്കെടുത്തു.