വേങ്ങര സായം പ്രഭാ ഹോമിന് ഗവൺമെന്റിന്റെ പുതുവർഷസമ്മാനം ഇനി മോഡൽ സായംപ്രഭാഹോം

വേങ്ങര: 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ അത്താണിയായി പ്രവർത്തിച്ചുവരുന്ന വേങ്ങര സായം പ്രഭാ ഹോം കഴിഞ്ഞ രണ്ട് വർഷം സംസ്ഥാന ഗവൺമെന്റിന്റെ അവാർഡ് ഏറ്റുവാങ്ങിയ തിളക്കത്തിൽ നിന്നും മുക്തമാകുന്നതിനു മുമ്പേ സർക്കാറിന്റെ പുതുവർഷ സമ്മാനം    വേങ്ങര സായം പ്രഭാ ഹോമിനെ മോഡൽ സായം പ്രഭോ ഹോമാക്കി ഉയർത്തിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

വേങ്ങര സായംപ്രഭാ ഹോം മാതൃകാസായം പ്രഭാ ഹോമാക്കി ഉയർത്തണമെന്ന് ജില്ലാസാമൂഹ്യനീതി വകുപ്പ് ഓഫീസറും, വേങ്ങര ഗ്രാമപഞ്ചായത്ത് ഹസീന ഫസലിന്റെ നേതൃത്വത്തിലുള്ള പഴയഭരണസമിതിയും ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തിയി രുന്നു. ഇതേ  തുടർന്നാണ് വേങ്ങര സായം പ്രഭാ ഹോം മാതൃകാസായം പ്രഭ ഹോമാക്കി ഉയർത്തി ഗവൺമെന്റ് ഉത്തരവ് ഇറക്കിയത്. ഇതോടെ വയോജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}