സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

ജി.വി.എച്ച്.എസ്.എസ് വേങ്ങര വി.എച്ച്.എസ്.ഇ വിഭാഗം എൻ. എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് 'ജാലകം' എ.എം.എൽ.പി.എസ് പറപ്പൂർ ഇരിങ്ങല്ലൂരിൽ സമാപിച്ചു. മാനസ ഗ്രാമം സർവേയെ ആസ്പദമാക്കി സംഘടിപ്പിച്ച മഹാസഭ വെൽഫയർ പാർലമെൻ്റും സമാപന ചടങ്ങും സി. എസ്. എസ് ലൈബ്രറിയിൽ പറപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ കെ സുബൈർ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സഫിയ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് സ്വാഗതവും സി.എസ്. എസ് ലൈബ്രറി മെമ്പർ ആബിദ് നന്ദിയും പറഞ്ഞു.

മുൻ വാർഡ് മെമ്പർ സൈദ് ബിൻ , ലൈബ്രറി പ്രസിഡൻ്റ് സക്കീർ , മജീദ്, ഫൈസൽ ആശംസകൾ നേർന്നു.

ക്യാമ്പിൻ്റെ ഭാഗമായി കൃത്രിമ സൗന്ദര്യ വർദ്ധക ഉൽപന്ന ദുരുപയോഗത്തിനെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് സഹജം സുന്ദരം ജാഗ്രത ക്യാമ്പയിൻ, വിമുക്തി മിഷനുമായി സഹകരിച്ച് വർജ്യം ലഹരി വിരുദ്ധ ബോധവത്കരണം, വൈദ്യുത അപകടങ്ങൾ കുറക്കുന്നതിനായി കെ.എസ് ഇ.ബിയുമായി സഹകരിച്ച് സേഫ്റ്റി സ്പാർക്ക് കലണ്ടർ വിതരണം, കൃഷിരീതികൾ പരിചയപ്പെടുന്ന സാകൂതം പ്രൊജക്ട്, പാലിയേറ്റീവ് പരിചരണം, ഫയർ ആൻഡ് റസ്ക്യൂവുമായി സഹകരിച്ച് അടിയന്തിര ജീവൻ രക്ഷാ പരിശിലനം, രണ്ടത്താണി ശാന്തിഭവൻ അനാഥാലയ സന്ദർശനം തുടങ്ങിയവ സംഘടിപ്പിച്ചു. ചേക്കാലിമാട് സംസ്കാരിക സമിതി, ബ്രൈറ്റ് ക്ലബ് തുടങ്ങിയവർ ക്യാമ്പുമായി സഹകരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}