വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിലെ പുതുവത്സരാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. നാസർ (കുഞ്ഞുട്ടി) ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പുതിയ ഭരണസമിതിക്ക് സ്വീകരണവും സായംപ്രഭാ ഹോമിനെ പുതിയ ഭരണസമിതിയംഗങ്ങൾക്ക് പരിചയപ്പെടുത്തലും നടന്നു. വൈസ് പ്രസിഡന്റ് ഫാത്തിമ ചോലക്കൽ അധ്യക്ഷയായി.
വാർഡ് മെമ്പർമരായ മുഹ്സിന, മുസ്തഫ പാക്കട, ഫസീല ഇർഷാദ്, സുമയ്യ, സജിത ടീച്ചർ, മൊയ്‌ദീൻ വി ടി, ജംഷിയ ചീരങ്ങൻ, മുഹമ്മദ് സാദിഖ് കോടിയാട്ട്, ഹനീഫ കെ കെ, ഉമ്മർ കൈപ്രൻ, സബ്ന ഇബ്രാഹീം, തൂമ്പിൽ സക്കീന, മഹ്ബൂബ പി എൻ, ഷകീന ശംസു ടി ടി, ചന്ദ്രമോഹനൻ പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, ICDS സി ടി പി ഒ മൈമൂന,സൂപ്പർ വൈസർ സബിത, കെയർ ഗീവർ ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വയോജനങളുടെ വിവിധ കലാപരുപാടികൾ സംഘടിപ്പിച്ചു.