ഐ യു എച്ച് എസ് എസ് പറപ്പൂർ എൻ എസ് എസ് ക്യാമ്പ് സമാപിച്ചു

പറപ്പൂർ: ഐ യു എച്ച് എസ് എസ് പറപ്പൂർ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് തെക്കേക്കുളമ്പ് ടി ടി കെ എം എ എൽ പി സ്കൂളിൽ സമാപിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി മുഹമ്മദലി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പ്രഗൽഭരായ വ്യക്തികൾ കൈകാര്യം ചെയ്ത  ക്ലാസുകൾ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് വളരെയധികം സഹായകമായി. സന്നദ്ധ സേവനം വഴി ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിൽ എൻഎസ്എസ്സിൻ്റെ പങ്കു വിശദീകരിക്കപ്പെട്ടു. പ്രസക്തി   ട്രാഫിക് നിയമ ബോധവൽക്കരണ റാലിയും ലഹരി വിരുദ്ധ റാലിയും നടത്തി. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഓടിച്ചവരെ ബോധവൽക്കരണം നടത്തി.കൃഷിയിടങ്ങളിൽ ചെന്ന് കർഷകരെ സഹായിച്ചു.മുഹമ്മദ് എന്ന കർഷകനെ ആദരിച്ചു

പറപ്പൂർ അമ്മ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. 

സമാപന സമ്മേളനം പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ മുഹമ്മദ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി സഫിയ അധ്യക്ഷയായി. പ്രിൻസിപ്പൽ അബ്ദുൽ അസീസ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം ഓഫീസർ അബ്ദുൽ കബീർ ക്യാമ്പിന്റെ അവലോകനവും എൻഎസ്എസ് വോളണ്ടിയർ ലീഡർ സാദ് ഹാഷിർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}