"സാർവത്രിക പാലിയേറ്റിവ് പരിചരണം അയൽപക്ക കൂട്ടായ്മയിലൂടെ ....." എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ജനുവരി 15 ന് കേരളമൊട്ടാകെ പാലിയേറ്റീവ് ദിനം ആചരിക്കുകയാണല്ലോ. ഇതിൻ്റെ പറപ്പൂർ പഞ്ചായത്തിലെ ഔദ്യോഗിക പ്രചരണ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ പി.ടി. റസിയ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.പി ഷാഹിദ അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സലീമ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ പാലിയേറ്റിവ് ഡിവിഷൻ ഭാരവാഹികളായ പി.കെ. മജീദ്, സി കെ മുഹമ്മദ് അലി മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ, ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ സി. അയമുതു മാസ്റ്റർ, വി.എസ് മുഹമ്മദ് അലി, മൊയ്തുട്ടി ഹാജി, എം.കെ ഷാഹുൽ ഹമീദ്, ഷാർജ KMCC വേങ്ങര മണ്ഡലം ട്രഷറർ ഇ.കെ മുജീബ് റഹ്‌മാൻ, ഫിറോസ് തെക്കെ കുളമ്പ്, സഹീർ അനസ്, സി ടി മുനീർ, ടി മുഹമ്മദ് കുട്ടി മാസ്റ്റർ, ടി സിദ്ദിഖ് മാസ്റ്റർ, എ. കെ സിദ്ദീഖ്, സി ഇബ്രാഹിം, എ എ അബ്‌ദു റഹ്‌മാൻ, നല്ലൂർ അഹമ്മദ് കുട്ടി ഹാജി, അലി കുഴിപ്പുറം എന്നിവർ സന്നിഹിതരായി.