പാചകത്തൊഴിലാളികളുടെ മത്സരം: കെ. റഹീന ജേതാവ്

മലപ്പുറം: ജില്ലയിലെഅംഗീകൃത പാചകത്തൊഴിലാളികൾക്കായി പാചകമത്സരം നടത്തി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. റഫീഖ് ഉദ്ഘാടനംചെയ്തു. മലപ്പുറം നൂൺ ഫീഡിങ് സൂപ്പർ വൈസർ എം. ജയരാജ് അധ്യക്ഷനായി.

മത്സരത്തിൽ വേങ്ങര ഉപജില്ലയിലെ വലിയോറ ഈസ്റ്റ് എഎംയുപി സ്കൂളിലെ കെ. റഹീന ഒന്നാംസ്ഥാനം നേടി. വണ്ടൂർ ഉപജില്ലയിലെ ചെറുകോട് കെഎംഎംഎയുപി സ്കൂളിലെ ടി.പി. യമുന രണ്ടും മഞ്ചേരി ഉപജില്ലയിലെ എയുപി സ്‌കൂളിലെ നുസ്രത്ത് മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

ഇലകളും മുളപ്പിച്ച ധാന്യങ്ങളും ഉപയോഗിച്ചുള്ള പോഷക സമ്പുഷ്ടമായ വിഭവങ്ങളാണ് മത്സരാർഥികൾ ഉണ്ടാക്കിയത്. ന്യൂട്രിഷ്യൻ വിദഗ്ധ സി. ഷൈജി ക്ലാസെടുത്തു. കൃഷ്ണനുണ്ണി, വി. വിജിത്, പി.പി. ഷെമീന, സി. സാബു, ഫാത്തിമ ഫിസ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}