തിരൂരങ്ങാടി: അമൃത കുടിവെള്ള പദ്ധതിക്കായി തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ള
പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവർത്തനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തുന്നു. നാടുകാണിപരപ്പ നങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെ വിവിധഭാഗങ്ങളിലാണ് റോഡുകൾ വെട്ടിപ്പൊളിച്ച് വർഷങ്ങളായിട്ടും പൂർവ്വ സ്ഥിതിയിലാക്കാതെ ഇപ്പോഴും പ്രവർത്തനം പാതി വഴിയിൽ കിടക്കുകയാണ്.
2024 ഒക്ടോബറോടെ യുദ്ധകാലാടിസ്ഥാന ത്തിൽ റോഡ് പൊളിച്ച പൈപ്പ് സ്ഥാപിച്ച് 2024 ഡിസംബറോടെ ടാർ ചെയ്ത് പൂർവ സ്ഥിതിയിലാ ക്കുമെന്നായിരുന്നു കഴിഞ്ഞ ഭരണസമിതിയുടെയും എംഎൽഎയുടെയും പ്രഖ്യാപനമാണ് നടപ്പിലാവാതെ പോകുന്നത്.
സംസ്ഥാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്ക് കാരണവും പൊടിശല്യം രൂക്ഷമാവുകയും അപകടങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് വാഹനത്തിൽ വെള്ളം തളിച്ച് പൊടിശ ല്യത്തിന് താൽക്കാലിക പരിഹാരം കാണുന്നുണ്ടെങ്കിലും അൽപസമയം കഴിഞ്ഞാൽ വീണ്ടും പൊടി ഉയരുകയാണ് ഇത് ജനങ്ങളെ നിത്യരോഗികളാക്കുന്നതിനാൽ പൊതുജനങ്ങൾ ഏറെയും പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
നിലവിൽ പലഭാഗത്തും മെറ്റൽ റോഡിൽ ചിതറിക്കിടക്കുകയാണ്
ഇതിൽ കയറി തെന്നി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. കൂ ടാതെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്ര ക്കാർക്ക് നേരെ കല്ലുകൾ തെറിക്കുന്നതും പതി വാണ്.
ആദ്യം പൂർത്തിയാക്കിയ ചെമ്മാട്‌കരിപറമ്പ് ഭാ ഗങ്ങളിൽ ബി എം ചെയ്തിരുന്നുവെങ്കിലും പൊതുമരാമത്ത് വകുപ്പിന് അറിയിക്കാതെ ആരുടെയും മേൽനോട്ടത്തിൽ അല്ലാതെ നടത്തിയതിനാൽ പലഭാഗങ്ങളിലും കുണ്ടും കുഴിയും രൂപപ്പെടുകയും വൈകാതെ ത്തന്നെ തകരുകയും ചെയ്തിരിക്കുന്നു
ഇതിൽ രൂപപെട്ട വലിയ ഗർത്തങ്ങളും കല്ലു കളും കാരണം ചെറുകിട വാഹനങ്ങൾക്ക് അപ കടസാധ്യത വർധിച്ചിരിക്കുകയാണ്. ഇതിനെതിരെ സാമൂഹിക പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹിം പൂക്കത്ത് തിരൂരങ്ങാടി പോലീസിൽ പൊതുമരാമത്ത്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ മാർക്കെതിരെ എഫ്ഐആർ ഇട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകി