കെ.യു.ടി.എ സംസ്ഥാന സമ്മേളനം-പോസ്റ്റർ പ്രകാശനം ചെയ്തു

മലപ്പുറം: "ഉർദുവിന്റെ വെളിച്ചത്തിൽ ചരിത്രം തിളങ്ങട്ടെ"എന്ന പ്രമേയവുമായി ജനുവരി 21,22,23 തീയതികളിൽ മലപ്പുറം ജില്ലയിലെ പുളിക്കലിൽ വച്ച് നടക്കുന്ന കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു.
മൂന്ന് ദിവസങ്ങളിലായി  നടക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയും അധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന വിവിധ പ്രശ്നങ്ങളും ഇന്ത്യയിൽ ഉർദു ഭാഷയ്ക്കുള്ള പ്രാധാന്യവും ഈ ഭാഷയോടുള്ള വർത്തമാനകാല സമീപനങ്ങളും ചർച്ചചെയ്യും.പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും പുരോഗതിക്കും ഉതകുന്ന പ്രത്യേക പദ്ധതികൾ സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കും.
പോസ്റ്റർ പ്രകാശന
ചടങ്ങിൽ കെ.യു.ടി.എ സംസ്ഥാന ഭാരവാഹികളായ ഡോ.കെ.പി ശംസുദ്ദീൻ തിരൂർക്കാട്,സലാം മലയമ്മ,ടി.എ റഷീദ് പന്തല്ലൂർ,എം .പി സത്താർ അരയങ്കോട്പി.സി വാഹിദ് സമാൻ,
ജില്ലാ ഭാരവാഹികളായ വി. അബ്ദുൽ മജീദ്,സാജിദ് മൊക്കൻ,അബ്ദുൽ മുനീർ പറശ്ശേരി എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}