ഓർഫനേജ് ഫെസ്റ്റ്: ഓവറോൾ ചാമ്പ്യന്മാരായി ഫസ്ഫരി

മലപ്പുറം: കെ.എസ്.എം.ഒ. സി. സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച നാലാമത് മലപ്പുറം ജില്ലാ ഓർഫനേജ് ഫെസ്റ്റ് ഓവറോൾ ചാമ്പ്യന്മാരായി പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓർഫനേജ്. എൽ .പി വിഭാഗം ഗേൾസ് ഒന്നാം സ്ഥാനം, എച്ച് .എസ് വിഭാഗം ഗേൾസ് ഒന്നാംസ്ഥാനം, എച്ച്.എസ്.എസ് വിഭാഗം ബോയ്സ് ഒന്നാം സ്ഥാനം, എച്ച്.എസ് ബോയ്സ് ഒന്നാം സ്ഥാനം എന്നിവ ഫസ്ഫരി ഓർഫനേജ് കരസ്ഥമാക്കി.
ഫസ്ഫരി സ്നേഹക്കൂട് വിദ്യാർത്ഥിനികളായ അസ്ഫറിൻ സദഫ്, ഫാത്തിമ തശ്രീഫ എന്നിവർ കലാപ്രതിഭകളായി.
വിധി കർത്താവും പരിശീലകനും അധ്യാപകനുമായ ബഷീർ മാസ്റ്റർ മുടിക്കോടിന്റെ നേതൃത്വത്തിലാണ് ഇത്തവണ മത്സരങ്ങളെ നേരിട്ടത്. സ്ഥാപന മേധാവി ഡോ: അബ്ദുറഹ്മാൻ മുബാറക്ക് അധ്യാപകരായ ഷബീർ അലി, ബഹ്ജത്ത് ഹുസൈൻ ഫൈസി, ഹുസൈൻ ഫാരിസ്, മുസ്തഫ ഹുദവി, സിനാൻ ഹുദവി, നിയാസ് ചത്ത്ലത്ത്, സക്കീന, ഉമ്മുകുൽസു എന്നിവർ പങ്കാളികളായി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}