ചേറൂർ: ചേറൂർ പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക യത്തീംഖാന ഹയർസെക്കൻഡറി സ്കൂളിൽ നിലമ്പൂർ ആദിവാസി ഊരിലെ വനിതകൾക്ക് ജീവിതോപാധികണ്ടെത്തുന്നതിന് തയ്യൽ മെഷീൻ വാങ്ങിച്ചുനൽകാൻ പണം ശേഖരിക്കുന്നതിനായി ഭക്ഷ്യമേള സംഘടിപ്പിച്ചു.‘സ്വാദ്’ എന്ന പേരിൽ സംഘടിപ്പിച്ച മേളയിൽ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത ഭക്ഷ്യരീതിയും സംസ്കാരവും വൈവിധ്യങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഡ്വ. എ.പി. സ്മിജി മേള ഉദ്ഘാടനംചെയ്തു കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സെമീറ അധ്യക്ഷയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ കോയ തങ്ങൾ, വൈസ് പ്രസിഡന്റ് ജുസൈറ മൻസൂർ, എ.പി. സൈതലവി, എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ, പൂക്കുത്ത് മുജീബ്, എ.കെ. സൈനുദ്ദീൻ, ടി. അബ്ദുൽ തുടങ്ങിയവർ പ്രസംഗിച്ചു.