സ്കൂൾ കുട്ടികളുടെ സുരക്ഷ അപകടത്തിൽ; വേങ്ങരയിൽ റോഡ് കയ്യേറി കെട്ടിട നിർമ്മാണമെന്ന് പരാതി

വേങ്ങര: നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പൊതുമരാമത്ത് റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമ്മാണം. കൂരിയാട് - വേങ്ങര എം.എൽ.എ റോഡിൽ വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിന് മുൻവശത്താണ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ നിർമ്മാണ പ്രവൃത്തി നടക്കുന്നത്.
​പൊതുമരാമത്ത് വകുപ്പിന്റെ നിയമപ്രകാരം റോഡിൽ നിന്നും പാലിക്കേണ്ട നിശ്ചിത അകലം പാലിക്കാതെയാണ് ഇവിടെ നിർമ്മാണം പുരോഗമിക്കുന്നത്. സ്കൂളിന് തൊട്ടുമുന്നിലുള്ള ഈ നിർമ്മാണം പൂർത്തിയായാൽ, വിദ്യാലയം വിടുന്ന സമയത്ത് നൂറുകണക്കിന് കുട്ടികൾക്ക് സുരക്ഷിതമായി നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാകും. ഇത് വരുംദിവസങ്ങളിൽ വലിയ അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമാകുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
​ഭാവിയെ കണക്കിലെടുത്ത് നടപ്പിലാക്കേണ്ട റോഡ് വികസനത്തിന് പോലും വലിയ തടസ്സമായി മാറുന്ന രീതിയിലാണ് കെട്ടിടം ഉയരുന്നത്. നിർമ്മാണം തടയണമെന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ഇതിനോടകം തന്നെ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
​സ്കൂൾ കുട്ടികളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ട് 'സ്റ്റോപ്പ് മെമ്മോ' നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നടപടി ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}