വേങ്ങര: ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ ഏക ദിന റോഡ് കളക്ഷനിലൂടെ സ്വരൂപിച്ച 25001 രൂപ പറപ്പൂർ ഹോപ്പ് ഫൗണ്ടേഷൻ പെയിൻ & പാലിയേറ്റീവിന് കൈമാറി.
കഴിഞ്ഞ തവണ പാലിയേറ്റീവ് ദിനത്തിൽ 13333 രൂപയും സിമൻ്റ് ചലഞ്ച് നടത്തി 1,60,000 രൂപയും ക്ലബ് പിരിച്ചു നൽകിയിരുന്നു. പാലിയേറ്റീവ് ഭാരവാഹികൾ പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.
ക്ലബ് പരിസരത്ത് വെച്ച് പി.എസ്.എസ് പ്രസിഡൻ്റ് നാസർ സി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി എസ് എസ് മുഖ്യ രക്ഷാധികാരി പി.കെ മൂസ കുട്ടി ഹോപ്പ് ഫൗണ്ടേഷൻ പാലിയേറ്റീവ് ഡിവിഷൻ ഭാരവാഹി എ. കെ അബു മാസ്റ്റർക്ക് ഫണ്ട് കൈമാറി.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ ഇ.കെ സുബൈർ മാസ്‌റ്റർ അനുമോദന പ്രസംഗം നടത്തി. അഡ്വ. ആതിരാ ദാസ് മുഖ്യാതിധിയായിരുന്നു. ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളും പി എസ് എസ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.