വേങ്ങര: എ വൈ സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് (അരീക്കുളം യൂത്ത് സെന്റർ) ഉദ്ഘാടനം പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് നിർവഹിച്ചു. ബീരാൻ റഫീഖ് അധ്യക്ഷത വഹിച്ചു.
സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എ കെ അബ്ദുൽ മജീദ് നിർവഹിച്ചു.
മുള്ളൻ ഹംസ, സൈതലവി കോയ തങ്ങൾ, എ കെ മുഹമ്മദലി, പി ഷമീർ അലി എന്നിവർ പ്രസംഗിച്ചു, കെ കെ ഷെഫീഖ് സ്വാഗതവും ഷെഫീക്ക് എ.കെ നന്ദിയും പറഞ്ഞു.