കെ ടെറ്റ് അധ്യാപകരുടെ ആശങ്കയകറ്റണം - കെ.യു.ടി.എ ജില്ല കമ്മിറ്റി

മലപ്പുറം: കെ-ടെറ്റ് (K-TET) യോഗ്യത സംബന്ധിച്ച സുപ്രീം കോടതി വിധി അധ്യാപകരില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍, പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര  സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) റവന്യൂ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 
 2012 ന് ശേഷമാണ് കെ-ടെറ്റ് നിയമമായത് എന്നിരിക്കെ അതിന് മുമ്പ്  നിയമനം ലഭിച്ചവരെ പ്രസ്തുത  നിബന്ധനയിൽ നിന്നും ഒഴിവാക്കണമെന്നും  അഭ്യർത്ഥിച്ചു. 
സുപ്രീം കോടതിയിൽ നിരവധി അധ്യാപക സംഘടനകൾ  നൽകിയിട്ടുള്ള റിവ്യൂ ഹർജികളിലെ വാദം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നും അധ്യാപകർക്കനുകൂലമായ നിയമ നിർമ്മാണം നടത്താൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.നെറ്റ്,സെറ്റ്, എം.എഡ് യോഗ്യതകൾ നേടിയവരെ ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കണമെന്നും കൗൺസിൽ അഭ്യാർത്ഥിച്ചു. മലപ്പുറം ടീച്ചേഴ്സ് ലോഞ്ചിൽ നടന്ന ജില്ല കൗൺസിൽ കെ.യു.ടി.എ സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ കെ.പി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് വി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസ്സലാം മലയമ്മ കൗൺസിൽ നിയന്ത്രിച്ചു. ജില്ല ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ,ട്രഷറർ പി.പി.മുജീബ്  റഹ്‌മാൻ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ ടി. അബ്ദുൽറഷീദ്,ടി.എച്ച്. കരീം,അബ്ദുസ്സത്താർ അരയങ്കോട്,പി.സി.വാഹിദ് സമാൻ, ജില്ല ഭാരവാഹികളായ ടി.സൈഫുന്നീസ,റഫീഖ്.സി.പി,കെ.മുഹമ്മദ് റിയാസ്,മരക്കാറലി.പി.എം സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}