വേങ്ങര പാലിയേറ്റീവ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു

പറപ്പൂർ: വേങ്ങര പെയിൻ & പാലിയേറ്റീവിന്റെ ശിലാസ്ഥാപന കർമ്മം പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ യുടെ അഭാവത്തിൽ ജില്ല  പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ അസുലു നിർവഹിച്ചു.

സൗജന്യമായി വിട്ടു തന്ന ഭൂമിയുടെ രേഖയുടെ കൈമാറ്റം സ്ഥലമുടമ അമീർഅലി ഇത്തിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മൻസൂർ കോയ തങ്ങൾക്ക്  കൈമാറി.

സയ്യിദ് കെ കെ മൻസൂർ കോയ തങ്ങൾ, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, വേങ്ങര പഞ്ചായത്ത് ബ്ലോക്ക് മെമ്പർ  ഷഹർബാനു എ. കെ, പഞ്ചായത്ത് വാർഡ് മെമ്പർമാരായ ചന്ദ്രമോഹൻ, മജീദ് എ.കെ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി വേങ്ങര യൂണിറ്റ് ജനറൽ സെക്രട്ടറി സൈനുദ്ധീൻ, അഡ്വക്കറ്റ് കാദർ കണ്ണേത്ത്, ഗഫൂർ ടി ടി, അമീർ അലി ഇത്തിക്കൽ, സമദ് ഹാജി മലബാർ ഗോൾഡ്, ടി. കെ കുഞ്ഞിമുഹമ്മദ്, മീരാൻ, എം കെ റസാക്ക്, അലവിക്കുട്ടി കുറുക്കൻ എന്നിവർ സംസാരിച്ചു. വേങ്ങര പാലിയേറ്റീവ് പ്രസിഡന്റ്  ഹംസ പുല്ലമ്പലവൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അഹമ്മദ് ബാവ ടി കെ, സ്വാഗതവും ജമാൽ കാപ്പിൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}