കണ്ണമംഗലം പഞ്ചായത്ത് വാർഡ് ഒൻപതിൽ കോൺഗ്രീറ്റ് പണി പൂർത്തീകരിച്ച ചിന്നമ്മപടി - ചോയി പാടം റോഡിന്റെ ഉദ്‌ഘാടനം തയ്യിൽ റഹിയാനത്തിന്റെ അധ്യക്ഷധയിൽ വാർഡ് മെമ്പർ അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുട്ടി സി, വാർഡ് സെക്രട്ടറി പി ടി മുജീബ്, ട്രഷറർ നജാഫ് സി, ബാപ്പു പുളിക്കൽ, എ കെ ഹംസ, കണ്ണെത്ത് കാദർ, ടി പി മുജീബ്, കുഞ്ഞിമോൻ ചാക്കീരി, കുഞ്ഞിപ്പ ചാക്കീരി, ടി പി രാജു, നിസ്‌താർ മുസ്‌ലിയാർ, മുസ്തഫ ടി, കൃഷ്ണൻ ഡികെ, അലി എ കെ, മുത്തു എ കെ, അബ്നാസ് ചാക്കീരി, ഫസലു റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.