പത്ര ഏജൻ്റുമാർ കുടുംബ സംഗമം നടത്തി

വേങ്ങര: ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ 7-ാം മത് കുടുംബ സംഗമം വേങ്ങര വ്യാപാര ഭവനിൽ ഒ.സി ഹനീഫ നഗറിൽ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ൻ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അസ്‌ലു ഉദ്‌ഘാടനം  ചെയ്‌തു. ശിഹാബ് ചെമ്പൻ അധ്യക്ഷത വഹിച്ചു. സബാഹ് കുണ്ടുപുഴുക്കൽ മുഖ്യാതിഥിയായി
സംബന്ധിച്ചു. എൻ.പി എ. എ സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കുട്ടി കരിപ്പൂർ മുഖ്യപ്രഭാഷണം നടത്തി. 
വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര സെക്രട്ടറി സൈനുദ്ധീൻ ഹാജി, പ്രസ്സ് ഫോറം പ്രസിഡൻ്റ് മൊയ്തീൻകുട്ടി, എൻ.പി. എ. എ ജില്ലാ ജനറൽ സെക്രട്ടറി ഖാലിദ് തിരൂരങ്ങാടി, എന്നിവർ പ്രസംഗിച്ചു. തെന്നല പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പത്ര ഏജൻ്റ് സമാനുദ്ധീൻ
മങ്കടയെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടന്ന സംഘടന സെഷനിൽ സംസ്ഥാന സെക്രട്ടറി സി.പി അബ്‌ദുൽ വഹാബ്  ക്ലാസ് എടുത്തു. വിജയൻ കോഹിനൂർ അധ്യക്ഷത വഹിച്ചു. ശിഹാബ് ചെമ്പൻ, ജാഫർ കോലാക്കൽ, അശ്‌റഫ് തച്ചറപടിക്കൽ, നാസർ വേങ്ങര, ശംസുദ്ധീൻ ഉള്ളണം, അസീസ് വിളമ്പരം,  നദീർ മാസ്റ്റർ, അപ്പുകുട്ടൻ അരിയല്ലൂർ, സൈതു അച്ചനമ്പലം, കുഞ്ഞിമുഹമ്മദ് മംഗളം എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

ഏജൻ്റുമാർക്കും കുടുംബാംഗങ്ങൾക്കുമുള്ള പത്രവായന അധിഷ്ടിതമായ മത്സരങ്ങളും, കലാപരിപാടികളും
നടത്തി.

വാർത്ത
ശിഹാബ് ചെമ്പൻ
പ്രസിഡൻ്റ്
എൻ .പി. എ. എ 
തിരൂരങ്ങാടി ഏരിയ കമ്മിറ്റി
Mob: 9020853735
26/01/26
വേങ്ങര
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}