വേങ്ങര: കച്ചേരിപ്പടി റേഡിയസ് ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ വേങ്ങര പത്താം വാർഡ് നെല്ലിപ്പറമ്പ് അംഗനവാടിയിൽ നടന്ന മെഡിക്കൽക്യാമ്പ് വാർഡ് മെമ്പർ ജംഷീയ ചീരങ്ങൻ ഉദ്ഘാടനം ചെയ്തു. റേഡിയസ് ഹെൽത്ത് സെൻറർ പി ആർ ഒ നസീൽ പാലശ്ശേരി സ്വാഗതം പറഞ്ഞു. മാനേജർ ശ്രീജിത്ത് ടി അധ്യക്ഷത വഹിച്ചു.
വാർഡ് ക്ലിനിക്കൽ ഡയറ്റീഷ്യൻ അഖില.പി ജീവിത ശൈലീ അവബോധ ക്ലാസ് നയിച്ചു. ഫഖ്റുദ്ദീൻ കെ കെ ആശംസ അർപ്പിച്ചു. മുഹമ്മദ് കുട്ടി നെല്ലാട്ടുതൊടി, ദേവകി ടീച്ചർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.