പാഴ് വസ്തു സംഭരണ കേന്ദ്രങ്ങൾ നോക്കുകുത്തി പാഴായത് ലക്ഷങ്ങൾ

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ വിവിധ ഇടങ്ങളിൽ 'സ്ഥാപിച്ച മാലിന്യ ശേഖരണത്തിനാ യുള്ള പാഴ് വസ്തു സംഭരണ കേ ന്ദ്രങ്ങൾ (മിനിഎം.സി.എഫ് യൂനിറ്റുകൾ) ഉപയോഗിക്കാതെ നോക്കുകുത്തികൾ ആയി മാറിയിരിക്കുകയാണ്. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കാനും പുനരുപ യോഗ സാധ്യത കണ്ടെത്താനുമായി സൂക്ഷിക്കുന്ന ഇടങ്ങളാണ് മിനി എം.സി.എഫ് യൂനിറ്റുകൾ.

വീട്ടുകാർ കഴുകി ഉണക്കി യൂസർ ഫീ നൽകി കൊടുത്തയക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്കരിക്കാനായി തിരൂരങ്ങാടി നഗരസഭയിലെ  പല വാർഡുകളിലും വിവിധ ഭാഗങ്ങളിലായി മീനി എം.സി.എഫ് സ്ഥാപിച്ചിട്ടുണ്ട്. ലക്ഷകണക്കിന് രൂപ വരെ ചെലവഴിച്ചു റോഡരികിൽ നിർമി ച്ച ഈ യൂനിറ്റുകൾ ഇപ്പോൾ പലതും ഉപ യോഗിക്കാതെ കാടുമൂടി കിടക്കു കയാണ്. ഇതോടെ സാമൂഹ്യ ദ്രോഹികൾ ഇതിനരികിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവാക്കിയിരിക്കുകയാണ് പന്താരങ്ങാടി ഭാഗത്ത് ഇന്ന് കാലത്ത് കോഴി മാലിന്യങ്ങൾ അടക്കം റോഡിൽ ചിതറി കിടക്കുകയായിരുന്നു ലക്ഷകണക്കിന് രൂപ ചെലവഴിച്ചു നിർമിച്ച ഈ നിർമിതികൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും  സംവിധനം ഏർപ്പെടുത്തിയിട്ടില്ല. മിനി എം.സി. എഫ് യൂനിറ്റുകളുടെ പ്രായോഗിക ഉപയോഗ സാധ്യതകൾ പരിഗണിക്കാതെ പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെ യ്യുന്നത് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരുരങ്ങാടി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി. 

തിരൂരങ്ങാടി നഗരസഭയിലെ പന്താരങ്ങാടിയിൽ റോഡിൽ തള്ളിയ മാലിന്യങ്ങളും വിവിധ സ്ഥലങ്ങളിൽ കാടുമൂടിയ മിനി എം.സി.എഫ് കേന്ദ്രങ്ങൾ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}