റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അട്ടിരി എ.എം.യു.പി സ്കൂളിൽ ‘ജനപ്രതിനിധികൾക്കൊപ്പം’ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മെഹനാസ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഹുസൈൻ പരവക്കൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും ത്രിതല പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.
പരിപാടിയിൽ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികളെ അനുമോദിച്ചു. തുടർന്ന് ജനപ്രതിനിധികളായ എം. സി കുഞ്ഞിപ്പ, എം. കെ നാസർ, തൊട്ടിയിൽ അബൂബക്കർ, കെ. പി ഷംസുദ്ധീൻ, എം. സി ഉമൈറ സഹീർ, കൊമ്പത്തിയിൽ ഖദീജ, വടക്കൻ വേലായുധൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
എഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗമായ "അധികാരം ജനങ്ങൾക്ക് "എന്ന പാOത്തെ ആസ്പദമാക്കി ജനപ്രതിനിധികളോട്
കുട്ടികൾ സംവദിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. പ്രധാനധ്യാപകൻ എം ജയചന്ദ്രൻ സ്വഗതവും സീനിയർ അസിസ്റ്റന്റ് ശ്രീലത കെ നന്ദിയും പറഞ്ഞു.
അധ്യാപകരായ ലെനി ജോൺ, അബ്ദു റഹൂഫ് പി.കെ, മൊയ്ദീൻ കെ എന്നിവർ നേതൃത്വം നൽകി.