കോട്ടക്കൽ: ഗവ.രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ഉയരുക , മുന്നേറുക 'എന്ന സന്ദേശവുമായി എസ്.എസ്.എൽ. സി പരീക്ഷാ പരിശീലന ക്യാമ്പിന് തുടക്കമായി.
2026 മാർച്ചിൽ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളും
പങ്കെടുത്ത
പരിപാടി
വിജയഭേരി മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ ടി.സലിം ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കായി അദ്ദേഹം പ്രത്യേക മോട്ടിവേഷൻ ക്ലാസ്സ് നൽകി. സ്കൂൾ വിജയഭേരി കോ ർഡിനേറ്റർ ആർ. അനിത്കുമാർ പരിശീലന ക്യാമ്പ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പ്രധാനാധ്യാപിക പി.ജെ. ബബിത അദ്ധ്യക്ഷത വഹിച്ചു . ഉപപ്രധാനാധ്യാപിക
കെ. ബീന.സ്റ്റാഫ് സെക്രട്ടറി ടി.വി.സജിൽകുമാർ
എന്നിവർ സംസാരിച്ചു. വിജയഭേരിയുടെ സ്കൂൾ തല ജോയിൻ്റ് കോർഡിനേറ്റർമാരായ കെ.ഷീബ സ്വാഗതവും ടി.പി.ശ്രീജ നന്ദിയും പറഞ്ഞു.