തേഞ്ഞിപ്പലം: കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) മുഖേനെ നടപ്പിലാക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം സീസണിൽ പങ്കെടുത്ത എളമ്പുലാശ്ശേരി എ എൽ പി സ്കൂളിന്റെ ന്യൂതന പദ്ധതികൾക്ക് ജഡ്ജസിന്റെ പ്രത്യേക അഭിനന്ദനം നേടി. സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത മികച്ച 85 സ്കൂളുകളുടെ കൂട്ടത്തിലാണ് എളമ്പുലാശ്ശേരി സ്കൂളും ഇടം പിടിച്ചത്. മറ്റ് സ്കൂളുകൾക്ക് മാതൃകയാക്കാവുന്ന സ്കൂളിന്റെ തനത് പദ്ധതികളായ തമ്പാക്കു മുക്ത് ഭരത് എക്സ്പ്രെസ്,
കലാമയ,ഇവ്വവോട്ട് ,വായന വണ്ടി,വിത്ത് പേപ്പർ പേന ചലഞ്ച് ,ശുചിത്വ പാർലമെന്റ് തുടങ്ങിയവ കുട്ടികൾ മനോഹരമായി റിയാലിറ്റി ഷോയിൽ അവതരിപ്പിച്ചു.തിരുവനന്തപുരം കൈറ്റ് സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളായ ഷാസിൽ ഷാൻ പി വി, യാഷ്‌ലി. പി, ആരാധ്യ എം, ആദിവ് എ, തരുൺ പി കെ, ഫാത്തിമ ഹിബ പി, ഇസാ മെഹറിൻ എം പി, മുഹമ്മദ് ഹാസിം പി എന്നിവരും ഹെഡ്മിസ്ട്രസ് കെ ജയശ്രീ അധ്യാപകരായ പി മുഹമ്മദ് ഹസ്സൻ,എം അഖിൽ തുടങ്ങിയവരും പങ്കെടുത്തു.